വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്...

മലപ്പുറം : മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

Read More : 'ജഡ്ജിക്ക് കൊടുക്കാനായി അഭിഭാഷകന് പണം നല്‍കിയിട്ടില്ല', പണം നല്‍കിയത് ഫീസായിട്ടെന്ന് പ്രതി ബൈജു