കേസിൽ കോടതിയിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യ. കേസിൽ നിരപരാധിയാണെന്ന് നാരായണൻകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. അടൂർ പന്നിവിഴ സ്വദേശി നാരായണൻകുട്ടി ആണ് ആത്മഹത്യ ചെയ്തത്. 72 വയസായിരുന്നു. പോക്സോ കേസിൽ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. കേസിൽ നിരപരാധിയാണെന്ന് നാരായണൻകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഇന്നലെ കൊല്ലത്ത് പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്ന പരാതിയിൽ ഓയൂർ സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)

YouTube video player