കാസര്‍കോട്: കാസര്‍കോട് പോക്‌സോ കേസിലെ പ്രതി തെളിവെടുപ്പിനിടെ കടലില്‍ ചാടി. കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയാണ് കടലില്‍ ചാടിയത്. പന്ത്രണ്ടുകാരിയുടെ നഗ്ന ചിത്രം പകര്‍ത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
 
പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് കടലില്‍ ചാടിയത്. രാവിലെ എട്ടരയോടെയാണ് ഇയാളെ തെളിവെടുപ്പിന്റെ ഭാഗമായി കടപ്പുറത്ത് കൊണ്ടുവന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയോടെയാണ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലിമുട്ടിന് സമീപത്തെത്തിയപ്പോഴാണ് ഇയാള്‍ കടലില്‍ ചാടിയത്. പ്രതിയെ കണ്ടെത്താനായി പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കടലില്‍ തിരച്ചില്‍ തുടരുകയാണ്.

Also Read: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മധ്യവയസ്കൻ പോക്സോ കോടതിയിൽ കീഴടങ്ങി