കോഴിക്കോട്: എസ്ഇഎസ്ടി വിഭാഗത്തിൽപ്പെട്ട പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ കീഴടങ്ങി. തിക്കോടി സ്വദേശി വടക്കെ കണ്ടി ആറ്റക്കോയ തങ്ങൾ ആണ് കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയത്.

ജൂൺ മാസം 15 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടി ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബന്ധുക്കൾ ബാലവാകാശ കമ്മീഷന് പരാതി നൽകിയതിനെ തുടർന്ന് പയ്യോളി പൊലീസ്  കേസന്വേഷണം നടത്തിവരുകയായിരുന്നു.

Also Read: തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി; പ്രതിക്കായി തെരച്ചില്‍