ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

പാലക്കാട്: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വർഷം കഠിന തടവ് വിധിച്ചത്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

YouTube video player