തൊടുപുഴ ഇടവെട്ടിയിൽ പലചരക്ക് കട നടത്തുകയാണ് അന്പത്തിമൂന്നുകാരനായ മുഹമ്മദ്. കഴിഞ്ഞ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോയ ഒന്പത് വയസുകാരിയോട് സെയ്ദ് അപമര്യാദയായി പെരുമാറി. 

തൊടുപുഴ: ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇടവെട്ടി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊടുപുഴ ഇടവെട്ടിയിൽ പലചരക്ക് കട നടത്തുകയാണ് അന്പത്തിമൂന്നുകാരനായ മുഹമ്മദ്. കഴിഞ്ഞ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോയ ഒന്പത് വയസുകാരിയോട് സെയ്ദ് അപമര്യാദയായി പെരുമാറി. തുടർന്ന് വീട്ടിലെത്തിയെ പെൺകുട്ടി ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് മാറിയിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചു. 

തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പ്രതി അപമര്യാദയായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം തൊടുപുഴ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. പ്രതി നേരത്തെയും സമാന രീതിയിൽ ആളുകളോട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. 

ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.