ബോംബ് സ്ക്വാഡിലെ എസ്ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. 

തിരുവനന്തപുരം: പേരൂർക്കട പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്ഐ കീഴടങ്ങി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് എസ്ഐ സജീവ് കുമാർ കീഴടങ്ങിയത്. 

പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വക്വാഡിലെ എസ്ഐയാണ് സജീവ് കുമാര്‍. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സജീവ് കുമാറിനെ കസ്റ്റ‍ഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂർക്കട പൊലീസാണ് എസ്ഐയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്.