തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കൽ മക്കു പാറയ്കൽ ആൽബിൻ ആൻ്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനാണ് ശിക്ഷ.
ഇടുക്കി: പോക്സോ കേസിൽ യുവാവിന് 35 വർഷം കഠിന തടവും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കൽ മക്കു പാറയ്കൽ ആൽബിൻ ആൻ്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം ജോസഫ് ശിക്ഷിച്ചത്.
മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. 2016 നവംബർ 18 നാണ് കേസിനാസ്പദമായ സഭവം നടന്നത്. വീടിൻ്റെ ജനൽ കമ്പി തകർത്ത് അതിക്രമിച്ച് കടന്ന പ്രതി കുട്ടിയെ ബലാത്സംഘത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.
