Asianet News MalayalamAsianet News Malayalam

പണം വാഗ്ദാനം ചെയ്ത് 16കാരിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി; യുവാവിന് ജാമ്യം നിഷേധിച്ചു

വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.
 

POCSO Court denied bail for accused who capture nude Photo of 16 year old girl
Author
Malappuram, First Published Jan 15, 2021, 10:42 PM IST

മഞ്ചേരി: പതിനാറുകാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിക്കുകയും നഗ്നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി തള്ളി. പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടില്‍ ജാബിറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.  വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം-കുറ്റിപ്പുറം റൂട്ടിലെ ബസ്സില്‍ കയറ്റുകയും ബസ്സില്‍ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയില്‍ നിന്നും പ്രതി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു. മലപ്പുറം ഡിവൈഎസ്പി  പി സി ഹരിദാസനാണ് ഡിസംബര്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Follow Us:
Download App:
  • android
  • ios