Asianet News MalayalamAsianet News Malayalam

ഓട്ടോയിലെത്തി സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച പ്രതികള്‍ പിടിയില്‍

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്ഥിരം കുറ്റവാളികളായ പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.

police arrested three accused who snatched bag pf a woman
Author
Trivandrum Club, First Published Jul 2, 2019, 11:01 PM IST

തിരുവനന്തപുരം: പട്ടാപകൽ സ്ത്രീയുടെ പണം പിടിച്ചുപറിച്ച മൂന്നംഗ സംഘം പൊലീസ് പിടിയിലായി. ചാല കരിമഠം സ്വദേശി രാഹുല്‍, നെടുമങ്ങാട്‌ മഞ്ഞ സ്വേദേശി സജി സ്‍റ്റീഫന്‍ , നിതീഷ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടുജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ ബാഗ് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘം  തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്ഥിരം കുറ്റവാളികളായ പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios