തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. കുളത്തൂർ സ്വദേശി സുചിത്രനാണ് പിടിയിലായത്. കുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ഇയാൾ മാതാപിതാക്കൾ ഇല്ലാത്ത നേരത്താണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്.

എന്നാല്‍ വിവരം അറിഞ്ഞിട്ടും മാതാപിതാക്കൾ പുറത്തുപറഞ്ഞിരുന്നില്ല. ചൈൽഡ് ലൈൻ വഴിയാണ് പീഡനവിവരം പുറത്തായത്. തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത സുചിത്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  വിവരം മറച്ചുവച്ചതിന് മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.