കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ മൂന്നു തടവുകാർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബേപ്പൂർ ചെറുപുരക്കൽ ഷഹൽ അബുൽഗഫൂർ (40),  മട്ടാഞ്ചേരി ജൂതപ്പറമ്പ് ബസാർ റോഡ്, നിസാമുദീൻ (24), അമ്പായത്തോട്,  മിച്ചഭൂമി കോളനിയിലെ ആഷിഖ് (29) എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിൻറയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്. 

മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും  പൂട്ട് പൊളിക്കുന്നതിലും ഇായാൾ വിദഗ്ധൻ ആണെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ച്  ഇവർ കടന്നതായാണ് പൊലീസ് നിഗമനം. സംസ്ഥാന വ്യാപകമായി ഊര്‍ജ്ജിതമായ തെരച്ചിലാണ് നാല് പേര്‍ക്കും വേണ്ടി നടക്കുന്നത്. അക്രമസ്വഭാവം ഉള്ളവരായതിനാൽ അതീവ ജാഗ്രതയോടെയാണ് നടപടികൾ.

ഇവരെ കണ്ടെത്താൻ  കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്   കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 9497987180,  0495 2357691