Asianet News MalayalamAsianet News Malayalam

കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

കൈക്കൂലി ചോദിച്ചതിന് പുറമെ ത​ന്‍റെ ഭാ​ര്യ​യോ​ട് ഫോ​ണി​ൽ കൂ​ടി മ​നീ​ഷ് കു​മാ​ർ മോ​ശ​മാ​യി സം​സാ​രിച്ചെന്നും അപമാനിച്ചെന്നും പ​രാ​തി​യിൽ പറയുന്നു.  ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു.

police officer  suspended for demanding  cooler as bribe in Uttar Pradesh
Author
First Published Aug 13, 2024, 10:03 AM IST | Last Updated Aug 13, 2024, 10:04 AM IST

ലഖ്‌നൗ:  ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെതിരെ നടപടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കിഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി എ​ന്ന​യാ​ളാ​ണ് കൈ​ക്കൂ​ലി​യാ​യി കൂ​ള​റും 6,000 രൂ​പ​യും ആവശ്യപ്പെട്ടത്. ക​ത്ഘ​ര ശ​ങ്ക​ർ വി​ല്ലേ​ജി​ൽ നി​ന്നു​ള്ള ഓം ​പ്ര​കാ​ശ് ശ​ർ​മ എ​ന്ന​യാ​ളോ​ടാണ് മ​നീ​ഷ് കു​മാ​ർ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ട​ത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.

പരാതിയുമായെത്തിയ തന്നോട് മനീഷ് കൈക്കൂലി ചോദിച്ചെന്നും അപമാനിച്ചെന്നുമെന്ന് ചൂണ്ടിക്കാട്ടി ഓം ​പ്ര​കാ​ശ് ശ​ർ​മ നൽകിയ പരാതിയിലാണ് നടപടി. കൈക്കൂലി ചോദിച്ചതിന് പുറമെ ത​ന്‍റെ ഭാ​ര്യ​യോ​ട് ഫോ​ണി​ൽ കൂ​ടി മ​നീ​ഷ് കു​മാ​ർ മോ​ശ​മാ​യി സം​സാ​രിച്ചെന്നും അപമാനിച്ചെന്നും പ​രാ​തി​യിൽ പറയുന്നു. തെളിവായി ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും ഓം ​പ്ര​കാ​ശ് പ​രാ​തിക്കൊപ്പം ന​ൽ​കു​ക​യും ചെയ്തു. മ​ധു​ബ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​ഭ​യ് കു​മാ​ർ സിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

അടുത്തിടെ മറ്റൊരു കൈക്കൂലി കേസിൽ ഉത്തർ പ്രദേശിൽ ഒരു സബ് ഇൻസ്പ്ക്ടർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. യുപിയിലെ കനൗജിൽ ആണ് ഒരു കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത്. പരാതിക്കാരനോട് കൈക്കൂലിയായി "ഉരുളക്കിഴങ്ങ്" വേണണെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.  പിന്നീട് നടത്തിയ അന്വേഷണത്തിൽ "ഉരുളക്കിഴങ്ങ്"  എന്ന വാക്ക് കൈക്കൂലിയുടെ കോഡ് വാക്കായി ആണ്   ഉപയോഗിച്ചതെന്ന് കണ്തെത്തി. 

രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനാണ് കർഷകനായ പരാതിക്കാരനോട് കൈക്കൂലി ചോദിച്ചത്. ഇതിന്‍റെ  ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കർഷകനോട് 5 കിലോ "ഉരുളക്കിഴങ്ങ്" ആണ് എസ്ഐ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് അത്രയും തരാനാകില്ലെന്നും പകരം 2 കിലോ തരാമെന്നും കർഷകൻ പറയുന്നത് ഓഡിയോയിൽ കേൾക്കാം. പിന്നീട്  പിന്നീട് 3 കിലോ എന്ന നിരക്കിൽ ഡീൽ ഉറപ്പിക്കുകയും ചെയ്തു. ഓഡിയോ വൈറലായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ കൈക്കൂലി വാങ്ങിയതിന് നടപടിയെടുത്തത്.

Read More : പൂട്ടിയ ക്വാറി തുറക്കണമെന്ന് മുൻ എംഎൽഎ;4 ബ്രാഞ്ച് സെക്രട്ടറിമാരടക്കം 46 പേർ രാജിക്ക്, സിപിഎമ്മിൽ പൊട്ടിത്തെറി

Latest Videos
Follow Us:
Download App:
  • android
  • ios