രാത്രി കര്‍ഫ്യൂ ലംഘനം കൂടിയാണ് പാര്‍ട്ടിയെന്നാണ് പൊലീസ് പറയുന്നു. പൊലീസ് എത്തിയതോടെ ചിലര്‍ വനത്തിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 17 ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരു: ബെംഗളൂരുവില്‍ 'ലഹരിമരുന്ന്' പാര്‍ട്ടിയില്‍ നടന്ന പൊലീസ് റെയിഡില്‍ മലയാളി വിദ്യാര്‍ത്ഥികളും നിരവധി ഐടി ജീവനക്കാരും അറസ്റ്റില്‍. ആനേക്കലില്‍ വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടന്നത്. 37 പേരാണ് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്.

പാര്‍ട്ടി നടന്നയിടത്ത് നിന്നും ലഹരിമരുന്ന് ഒന്നും ലഭിച്ചില്ലെങ്കിലും. പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയിഡ്. ഒപ്പം രാത്രി കര്‍ഫ്യൂ ലംഘനം കൂടിയാണ് പാര്‍ട്ടിയെന്നാണ് പൊലീസ് പറയുന്നു. പൊലീസ് എത്തിയതോടെ ചിലര്‍ വനത്തിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 17 ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പിടികൂടിയവരെ പരിശോധനകള്‍ക്ക് വിധേയമാക്കും. രക്ത പരിശോധനയില്‍ ലഹരിമരുന്ന് സാന്നിധ്യം കണ്ടെത്തിയാല്‍ നര്‍ക്കോട്ടിക്സ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പാര്‍ട്ടിയിലേക്ക് ഗോവയില്‍ നിന്നും ഡിസ്കോ ജോക്കികളെയും മോഡലുകളെയും എത്തിച്ചിരുന്നു. ഇവരില്‍ സംഘാടകരുമായി പ്രശ്നങ്ങള്‍ ഉണ്ടായ ഒരു മോഡലാണ് പൊലീസിന് പാര്‍ട്ടി സംബന്ധിച്ച് വിവരം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 

അഭിലാഷ് എന്ന വ്യക്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പാര്‍ട്ടിയുടെ സംഘാടനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona