ക്ഷേത്രത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്
കാളീവിഗ്രഹത്തിന് കാല്‍പാദത്തിന് കീഴില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ (Severed Head Found) ശിരസിന്‍റെ ശിഷ്ട ഭാഗം കണ്ടെടുത്ത് പൊലീസ് (Hyderabad Police). തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ കാല്‍ക്കീഴിലാണ് യുവാവിന്‍റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത് (Severed Head Found in Temple). 30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്‍റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്.
എന്നാല് ഇയാളാരാണെന്ന് തിരിച്ചറിയാത്തും മൃതദേഹത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതും കേസ് അന്വേഷണത്തെയും പൊലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വിശദമാക്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലും രാത്രി സമയം ചെലവിടാറുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൊലപാതകത്തിന്‍റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ളോ സൂചനയോ ഇതുവരെയും ലഭ്യമായിട്ടില്ല. ഛേദിച്ച നിലയിലുള്ള ശിരസ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് സാധിച്ചത് അന്വേഷണത്തെ വേഗത്തിലാക്കുമെന്നാണ് പൊലീസ് ഭാഷ്യം.
ഭര്‍ത്താവിന്‍റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്തു; ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിന്‍റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍. മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറുമാസം പ്രായമായ ബന്ധുവിന്‍റെ കുഞ്ഞിനെ ശര്‍മിള ബീഗം എന്ന 48 കാരി നരബലി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് അസ്റുദ്ദീന്‍ (50), മന്ത്രവാദിയായ മുഹമ്മദ് സലീം (48) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണത്താണ് സംഭവം നടന്നത്.കഴിഞ്ഞ ഡിസംബര്‍ 15നാണ് ഇവരുടെ ബന്ധുവിന്‍റെ കുഞ്ഞായ ഹാജിറയുടെ മൃതദേഹം ശര്‍മിള ബീഗത്തിന്‍റെ വീട്ടിന് പിന്നിലെ വാട്ടര്‍ ടാബില്‍ നിന്നുള്ള കുഴലില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഇതിലെ ദുരൂഹത കാണാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയായിരുന്നു.
ബെംഗളൂരുവിലും ദുർമന്ത്രവാദവും നരബലിയും ? പത്ത് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചെന്ന് സംശയം
ബെംഗളൂരുവില്‍ പത്തുവയസുകാരിയായ പെൺകുട്ടിയെ ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി ബലിനല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. പിടിയിലായവരില്‍ പൂജാരിയും രണ്ട് സ്ത്രീകളുമുണ്ട്. ജൂൺ 14ന് ബെംഗളൂരു നീലമംഗല റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ മറ്റൊരിടത്തേക്ക് പോയതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി. സംഭവം നടന്ന ദിവസം അയല്‍ക്കാരായ രണ്ട് സ്ത്രീകൾ വീട്ടില്‍ പൂജ നടക്കുന്നുണ്ടെന്നും പ്രസാദം തരാമെന്നും പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് തിരഞ്ഞുപോയ മുത്തശ്ശി അടുത്ത വീടിന് സമീപത്തെ കൃഷിയിടത്തില്‍ മന്ത്രവാദം നടക്കുന്ന സ്ഥലത്ത് പേടിച്ചു നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. പ്രത്യേക വേഷം ധരിപ്പിച്ച് തന്നെ പൂജാരിയും സംഘവും ബലി നല്‍കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.
