തിരുവല്ല: തിരുവല്ലയിൽ വീട്ടമ്മയെ തീ കൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൾക്കും പൊള്ളലേറ്റു.  നെടുമ്പ്രം സ്വദേശി മാത്തുക്കുട്ടിയാണ് ഭാര്യ സാറാമ്മയെ തീ കൊളുത്തിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. 

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. രാത്രിയില്‍ വീട്ടിലെത്തിയ മാത്തുക്കുട്ടി നേരത്തെ കരുതിവെച്ചിരുന്ന പെട്രോളൊഴിച്ച് സാറാമ്മയെ തീകൊളുത്തുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൾ ലിജിക്കും സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു.

ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ സാറാമ്മ മരിച്ചു. സംഭവത്തിനിടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട മാത്തുക്കുട്ടിയെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയി്ലെക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി മകൾ ലിജി ആശുപത്രിയിൽ തുടരുകയാണ്.