മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ ഒളിവിൽ. ഇയാൾക്കായി തേഞ്ഞിപ്പാലം പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കി. പോക്സോ, ബലാൽസംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അറബി അധ്യാപകനായ മസൂദ് പീഡിപ്പിച്ചത്. 

അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ  രക്ഷിതാക്കൾ ഒരു സ്കാനിംഗ് സെന്‍ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയെന്ന് വ്യക്തമായത്. സ്കാനിംഗ് സെന്‍ററില്‍ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ്  കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.