വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍മയക്കുമരുന്ന് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടപ്പടി കുന്നമംഗലംകുന്നിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകള്‍ അടക്കം കണ്ടെടുത്തത്. 

കല്‍പ്പറ്റ: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍മയക്കുമരുന്ന് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടപ്പടി കുന്നമംഗലംകുന്നിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകള്‍ അടക്കം കണ്ടെടുത്തത്. 

22.189ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ, 0.970 ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകള്‍, 2.330 ഗ്രാം ഖര രൂപത്തിലുള്ള ഹാഷിഷ്, 1170 പാക്കറ്റ് നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നവുമാണ് പിടികൂടിയത്. കോട്ടപ്പടി കുന്നമംഗലംകുന്ന് പൊന്നച്ചന്‍ വീട്ടില്‍ അബ്ദുള്‍ പി. കബീര്‍ (55), മകന്‍ പി. അബ്ദുള്‍ സുഹൈല്‍ (29) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ സ്ഥലത്തില്ലാത്തതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona