തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് നികുതിവെട്ടിച്ച്, കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം അമരവിള ചെക് പോസ്റ്റിൽ പിടികൂടി. ഒരു കിലോ 800 ഗ്രാം സ്വർണ്ണമാണ് പിടിച്ചടുത്തത്. മുബൈ സ്വദേശി മാനവിനെ കസ്റ്റഡിയിലെടുത്തു. മുബൈയിൽ നിന്നും തമിഴ്നാട് മാർഗ്ഗം നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണ്ണം കടത്തുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറയുന്നു.