തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം തിരുമലയിലാണ് സംഭവം. ഉത്തരേന്ത്യക്കാരിയായ 15 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. 

പെൺകുട്ടിയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. ഇതോടെ പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയായ ചെറിയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് മൊഴിയിൽ പറഞ്ഞത്. എന്നാൽ ഇതോടൊപ്പം, അഞ്ച് വർഷം മുൻപ് തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.