Asianet News MalayalamAsianet News Malayalam

ബാറിൽ വാക്കുതർക്കം, സഹോദരനൊപ്പം മദ്യപിക്കാനെത്തിയ പോസ്റ്റൽ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി, ദാരുണാന്ത്യം

മുംബൈയിൽ നിന്നെത്തിയ സഹോദരനുമായി മദ്യപിക്കുന്നതിനിടെ അടുത്തിരുന്ന നാലംഗ സംഘവും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിലേക്ക് മാറുകയായിരുന്നു.

post office employees was beaten to death at a bar in Poojapura vkv
Author
First Published Nov 8, 2023, 11:19 PM IST

പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ ബാറിനുള്ളിലുണ്ടായ വാക്കു തർക്കത്തിനിടെ മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശിയും പോസ്റ്റൽ അസിസ്റ്റൻറുമായ പ്രദീപ് പിള്ളയാണ് മരിച്ചത്. സംഭവത്തിൽ നാല് പേരെ പൂജപ്പുര പൊലീസ് കസ്റ്റഡിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൂന്തറ പോസ്റ്റോഫീസിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട പ്രദീപ്.

സംഭവ ദിവസം പ്രദീപ് പിള്ളയും, സഹോദരനായ പ്രമോദും ബാറിൽ മദ്യപിക്കാനെത്തിയതയാിരുന്നു. ബാറിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു പ്രദീപിൻെറ താമസം. മുംബൈയിൽ നിന്നെത്തിയ സഹോദരനുമായി മദ്യപിക്കുന്നതിനിടെ അടുത്തിരുന്ന നാലംഗ സംഘവും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിലേക്ക് മാറുകയായിരുന്നു. ബാറടക്കുന്ന സമയം കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാർ എല്ലാവരേയും പുറത്താക്കി. 

പൂജപ്പുര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട രണ്ടുപേർ ഉള്‍പ്പെടുന്ന സംഘവുമായാണ് പ്രദീപും സഹോദരനും വാക്കു തർക്കമുണ്ടായത്. പുറത്തിറങ്ങിയ ശേഷവും ബാറിനു സമീപം വച്ച്  ഇരു കൂട്ടരും തമ്മിൽ വീണ്ടും ഏറ്റമുട്ടലുണ്ടായി. ഇതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പ്രദീപിൻെറ തൂക്കി നിലത്തടിച്ചു. തല റോഡിലിടിച്ച് പ്രദീപ് ബോധരഹിതനായി. ഇതോടെ അക്രമിസംഘം ഇവിടെ നിന്ന് മുങ്ങി.

സഹോദരൻ പ്രമോദ് പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയത്തനുസരിച്ചാണ് പൊലിസെത്തിയാണ് പ്രമോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിയിപ്പോഴേക്കും ഇായാള്‍ മരിച്ചിരുന്നു. സഹോദരൻ പ്രമോദ് രാവിലെയാണ് പൊലീസിനോട് കാര്യങ്ങള്‍ പറയുന്നത്. തുടർന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.

Read More : 'മയക്കുവെടിയേറ്റത് 3 തവണ, ഒരു കൊമ്പ് ഒടിഞ്ഞു, 25 വർഷം ചങ്ങലയിൽ'; പാപ്പാനെ കൊന്ന 'ചന്ദ്രശേഖരന്‍' പണ്ടേ വില്ലൻ

Follow Us:
Download App:
  • android
  • ios