പോത്തൻകോട് ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ച ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ച ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. ഝാർഘണ്ഡ് സ്വദേശി കുശാൽ സിംഗ് മറാബിയെയാണ് പോത്തൻകോട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുശാൽ സിംഗ് മറാബി ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും വെട്ടിപ്പരിക്കേൽപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്ക് വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സീതാദേവിയെ ആശുപത്രിയിലെത്തിച്ചത്. സീതാദേവിയുടെ തലയ്ക്കും ഗുരുതരമായി വെട്ടേറ്റു.. കാണാതായ ബന്ധുവിനെ അന്വേഷിച്ചാണ് ഇവർ കഴിഞ്ഞ ദിവസം പോത്തൻകോട്എത്തിയത് .

തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.