ലണ്ടന്‍: ട്രെയിനിലെ തൊട്ടടുത്ത സീറ്റുകള്‍ പങ്കിടുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയെ കയ്യേറ്റെ ചെയ്ത് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. 
വ്യാഴാഴ്ച  വൈകീട്ടാണ് സംഭവം നടക്കുന്നത്. തെക്കന്‍ ലണ്ടനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഗര്‍ഭിണിയായ യുവതിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. 

തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതി ചീത്തവിളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനാനും യുവതി ശ്രമിച്ചു.

ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍ പരാതിപ്പെട്ട യുവതിയാണെന്ന് ഇടയ്ക്ക് പറയു കൂടി ചെയ്തതോടെ പൊട്ടിത്തെറിയുടെ തോത് കൂടി. നിങ്ങളോട് മര്യാദയ്ക്ക് പെരുമാറാനാണ് ശ്രമിച്ചത്. സമയം ഇതായിപ്പോയി അല്ലാത്ത പക്ഷം നിങ്ങളുടെ മുഖം അടിച്ച് തകര്‍ക്കുമായിരുന്നുവെന്നാണ് യുവതി ഭീഷണിപ്പെടുത്തിയത്.