തെങ്കര വെള്ളാരംകുന്ന് സ്വദേശി  മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. 

പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഇരുവര്‍ക്കുമെതിരെ ചുമത്തി. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona