അറസ്റ്റിലായ ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജ്, ബോയ്‍സ് ഹോമിന്‍റെ ‍‍ഡയറക്ടറാണ്

കൊച്ചി: കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി.

Add Asianetnews as a Preferred SourcegooglePreferred

വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇന്നലെ അത്തരത്തിൽ ഇയാൾ കുട്ടികളെ പീഡിപ്പിച്ചതിനെത്തുടർന്ന് ബോയ്സ് ഹോമിൽ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടികൾ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. 

തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബസാഹചര്യം മോശമായതിനെത്തുടർന്ന് മാറ്റിത്താമസിപ്പിച്ചിരുന്ന കുട്ടികളാണ് ബോയ്സ് ഹോമിലുള്ളത്.