Asianet News MalayalamAsianet News Malayalam

​ഗുണ്ട സംഘവുമായി ഏറ്റുമുട്ടല്‍ പൊലീസുകാരൻ കൊല്ലപ്പെട്ടു

കോ​ണ്‍​സ്റ്റ​ബി​ള്‍ ദേ​വേ​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശോ​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ മ​ദ്യ​നി​ര്‍​മാ​ണ ശാ​ല​യി​ല്‍ റെ​യ്ഡി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മി സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. 

Prime accused in Kasganj cop killing shot dead in encounter with police
Author
Lucknow, First Published Feb 10, 2021, 9:41 AM IST

ലക്നോ: ഗു​ണ്ടാ സം​ഘ​വുമായുണ്ടായ ഏ​റ്റു​മു​ട്ട​ലി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ള്‍​ക്ക് പ​രി​ക്ക്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​സ്ഖ​ഞ്ച ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പിന്നീട് നടന്ന തിരിച്ചലില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രധാന പ്രതിയെ പൊലീസ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി.

കോ​ണ്‍​സ്റ്റ​ബി​ള്‍ ദേ​വേ​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശോ​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ മ​ദ്യ​നി​ര്‍​മാ​ണ ശാ​ല​യി​ല്‍ റെ​യ്ഡി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മി സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം എ​ത്തി​യി​ട്ടു​ണ്ട്.

പൊലീസ് തിരിച്ചിലിലാണ് ഒന്നാം പ്രതിയെ കണ്ടത്. ഇയാള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചുള്ള വെടിവയ്പ്പിൽ അയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് യുപി പൊലീസ് എഡിജിപി അജയ് ആനന്ദ് പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ പേര് മോട്ടിറാം എന്നാണ്. ഇയാള്‍ക്കെതിരെ 11 ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. 

അതേ സമയം കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിളിന്‍റെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഒപ്പം അടുത്ത ബന്ധുവിന് സർക്കാർ ജോലിയും നൽകും.

Follow Us:
Download App:
  • android
  • ios