Asianet News MalayalamAsianet News Malayalam

വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു

സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജയിലിൽ ഇയാള്‍ തടവുകാരനായി എത്തിയത്.

prisoner escaped from viyyur central jail
Author
Thrissur, First Published Feb 16, 2021, 6:01 AM IST

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിന് സഹദേവൻ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവൻ. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാള്‍ ജയിലിൽ തടവുകാരനായി എത്തിയത്. പൊലീസും ജയിൽ അധികൃതരും അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios