തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പാതി മയക്കത്തിൽ ആയിരുന്നതിനാൽ സ്ത്രീക്ക് എതിർക്കാൻ കഴിഞ്ഞില്ല...

ജയ്പൂ‍ർ: ഐസിയുവിൽ കഴിയുന്ന രോഗിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ പ്രൈവറ്റ് ആശുപത്രിയിലെ 
പുരുഷ നഴ്സ് അറസ്റ്റിൽ. രോഗി അർദ്ധബോധാവസ്ഥയിലായിരിക്കെയാണ് പ്രതി സത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡെറിപ്പോർട്ട് ചെയ്യുന്നു. 

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പാതി മയക്കത്തിൽ ആയിരുന്നതിനാൽ സ്ത്രീക്ക് എതിർക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഭർത്താവെത്തിയപ്പോൾ നടന്ന സംഭവം പേപ്പറിലെഴുതിയാണ് സ്ത്രീ അറിയിച്ചത്. ഭർത്താവ് ഉടൻ പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.