Asianet News MalayalamAsianet News Malayalam

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു

പെൺകുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയിൽ പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്..

Punjab Cops Recover Body Of 6 Year Old Girl  Allegedly Raped Burnt Alive
Author
Punjab, First Published Oct 23, 2020, 2:41 PM IST

ഹോഷിയാർപൂര്‍: പഞ്ചാബിലെ ഹോഷിയാർപൂരിലെ തണ്ട ഗ്രാമത്തില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നു. കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവം നടന്നത്. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  പെൺകുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയിൽ പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെത്തി.

കേസിൽ  ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പഞ്ചാബിലെ ജലാൽപൂർ ഗ്രാമവാസികളായ സർപ്രീത് സിങ്, ഇയാളുടെ മുത്തച്ഛൻ സുർജിത് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്.  ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാമ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios