പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി ഇടപാടുകാരെ എത്തിച്ച് പെണ്‍വാണിഭം സജീവമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കോട്ടയം: കോട്ടയം നഗരത്തിൽ പെൺവാണിഭ കേന്ദ്രം ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘത്തിനായി അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനുമായ മാനസ് മാത്യുവിനെയും ഇയാൾ ക്വാട്ടേഷൻ കൊടുത്ത 10 അംഗസംഘത്തെയും പിടികൂടാനായാണ് പൊലീസ് വലവിരിച്ചിരിക്കുന്നത്.
കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും ആക്രമിച്ച കേസിലെ പ്രതികൾക്കായുളള അന്വേഷണം പൊലീസ് ഈർജിതമാക്കിയിക്കുകയാണ്. പ്രതികൾക്കായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ്. കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും ആക്രമിച്ച് കേസിലാണ് ഇവരെ പൊലീസ് തിരയുന്നത്. കേസില്‍ പൊൻകുന്നും സ്വദേശിയായ അജമലും മല്ലപ്പളളി സ്വദേശിനിയായ സുലേഖയും അറസ്റ്റിലായിരിന്നു.
ആക്രമണത്തിൽ നേരിട്ട പങ്കുളള അജമലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ മാനസ് മാത്യുവും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ സാൻ ജോസഫും ഒരുമിച്ച് ഗാന്ധി നഗർ കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇത് പൂട്ടി.
ഇതിനിടെ ഉവർ രണ്ട് പേരും പിരിഞ്ഞു. തുടർന്ന് സാൻ ജോസഫ് ചന്തക്കടവ് കേന്ദ്രീകരിച്ചും മാനസ് മാത്യു, കാമുകിയായ സുലേഖയുമൊത്ത് വടവാതൂർ കേന്ദ്രീകരിച്ചും പുതിയ കേന്ദ്രങ്ങൾ തുറന്നു. ലോക്ക്ഡൗണ്‍ കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി ഇടപാടുകാരെ എത്തിച്ച് പെണ്‍വാണിഭം സജീവമായിരുന്നു. പതിവായി ഒന്നാം പ്രതിയായ മാനസിന്‍റെ കേന്ദ്രത്തിലെത്തിയവർ സാൻ ജോസഫിന്‍റെ ചന്തടവിലേക്കുളള കേന്ദ്രത്തിലേക്കും എത്താൻ തുടങ്ങിയതും മാനസും സുലേഖയും തമ്മിലുളള ബന്ധം ഇയാളുടെ ഭാര്യയെ അറിയിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ഇതിനായി മാനസ് തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സംഘത്തിന് സാൻ ജോസഫിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. 14 അംഗ സംഘമാണ് ആക്രമണം നടത്തിയത്. പെണ്‍ വാണിഭം നടത്തിയതിന് പരിക്കേറ്റ് സാൻ ജോസഫ് അടക്കമുളള ചന്തക്കടവ് സംഘത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
