ജയ്‌പൂർ: രാജസ്ഥാനിലെ ബാർമറിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സംഘം മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. അതേസമയം ഉത്തർപ്രദേശിലെ ബദാവുന്നിൽ അഞ്ച് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.