കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യചെയ്യത സംഭവം സംസ്ഥാന ക്രൈബ്രാഞ്ച് അന്വനേഷണം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ റംസിയുടെ വീട്ടില്‍ എത്തി മൊഴിയെടുത്തു. സംഭവവുമായി ബന്ധമുള്ള ആരും രക്ഷപ്പെടാന്‍ പോകുന്നില്ലന്ന് കെജി സൈമൺ പറഞ്ഞു.

ജില്ലാ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ നിന്നും ഇന്നലെ കേസ് ഡയറി കൈപ്പറ്റിയശേഷം സംസ്ഥാന ക്രൈബ്രാഞ്ചിന്‍റെ ചുമതലയുള്ള പത്തനംതിട്ട എസ്സ് പികെജി സൈമൺ നേരിട്ട് എത്തിയാണ് കേസിന്‍റെ നാള്‍വഴികള്‍ പരിശോധിച്ചത്. റംസിയുടെ കൊട്ടിയത്തെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിശ്രുത വരന്‍ ഹാരിസ് മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങും ഇതിനായി അന്വേഷണസംഘം ഉടന്‍ കോടതിയെ സമിപിക്കും. 

സംഭവവുമായി ബന്ധമുണ്ടന്ന് പറയപ്പെടുന്ന സിരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം ക്രൈബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം തുടങ്ങി. ഹാരിസ് മുഹമദിന്‍റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. സംഭവുമായി ബന്ധമുള്ള അരും രക്ഷപെടില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു

തിങ്കളാഴ്ച സിരിയല്‍ നടി ലക്ഷമി പ്രമോദിന്‍റെ മുന്‍‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും കോടതിയുടെ പരിഗണനയില്‍ എത്തും അന്ന് തന്നെ കേസ് ഡയറി കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ റംസിയുടെയും ഹാരിസ് മുഹമ്മദിന്‍റെയും ചില സുഹൃത്തുകളെ ഉടൻ ചോദ്യം ചെയ്യും. 

ഇതിനായി പട്ടിക തയ്യാറാക്കി കഴിഞ്ഞു.റംസിയെ ഗർഭഛിദ്രം ചെയ്യുന്നതിനായി ഹാരിസ് മുഹമ്മദിന് വേണ്ടി വ്യാജവിവാഹ രേഖകള്‍ തയ്യാറാക്കന്‍ സഹായിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.