നിലന്പൂരിലെ സ്കൂളില്‍ ആദിവാസി വിദ്യാര്‍ഥിനികളെ, അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി, അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. 

മലപ്പുറം: നിലന്പൂരിലെ സ്കൂളില്‍ ആദിവാസി വിദ്യാര്‍ഥിനികളെ, അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി, അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. നിലന്പൂരില്‍ ആദിവാസി കോളനികളിലെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലിലെ അധ്യാപകര്‍ക്കെതിരെയാണ് പരാതി. 

Add Asianetnews as a Preferred SourcegooglePreferred

ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണ് ഇവിടെ പടിക്കുന്നത്. മുന്‍ പിടിഎ പ്രസിഡന്‍റായ സാമൂഹിക പ്രവ‍ര്‍ത്തകയോട് സ്കൂളിലെ ചില വിദ്യാര്‍ഥിനികള്‍ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പ്രധാന അധ്യാപികയോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവ‍ര്‍ത്തക ആരോപിക്കുന്നു. 

അധ്യാപകര്‍ക്കെതിരായ ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു. ഇതോടെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന് ഇത് കൈമാറുകയും ചെയ്തു.കുട്ടികളുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകും.