ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും മാറിടം കടിച്ചുമുറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വർഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 

2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചുമുറിച്ചു. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍. യുവതിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. പിഴത്തുക യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.