2017-2018 കാലത്താണ് കേസിനാസ്പദമായ സംഭവം. 17കാരിയായ പെണ്‍കുട്ടിയെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. 

തിരുവനന്തപുരം: വിവാഹവാഗ്ദാനം (Marriage proposal) നല്‍കി പത്താംക്ലാസില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടിയെ (Dalit girl) പീഡിപ്പിച്ച (Rape) യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു എന്ന 23കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണ്‍ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

2017-2018 കാലത്താണ് കേസിനാസ്പദമായ സംഭവം. 17കാരിയായ പെണ്‍കുട്ടിയെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. എതിര്‍ത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ സ്വര്‍ണ ഏലസും പണവും കൈക്കലാക്കിയ പ്രതി സ്വര്‍ണം വിറ്റു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. പിന്നീട് പൊലീസിനെ സമീപിച്ചു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയമോഹനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.