കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ആല്‍വാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മേയ് 14 നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാക്കളിലൊരാളായ രാഹുലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതികളായ ലോകേഷ്, രാംവീര്‍ എന്നിവരെ പൊലീസ് പിടികൂടി.