യുവതിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള ആഴമേറിയ മുറിവ് ഉണ്ടായിരുന്നു. ഇവരുടെ നാല് വയസ്സുകാരനായ മകനെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 

ദില്ലി: ലൈംഗികാതിക്രമം ചെറുത്തതിന് ജ്യേഷ്ഠന്‍റെ ഭാര്യയെയും നാലുവയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍. യുവതിയെ കഴുത്തറുത്തും മകനെ ഫാനില്‍ കെട്ടിതൂക്കിയുമാണ് കൊലപ്പെടുത്തിയത്. 

മധ്യ ദില്ലിയിലെ പ്രേംനഗറിലാണ് സംഭവം ഉണ്ടായത്. ബിഹാറിലെ മുസാഫര്‍നഗര്‍ സ്വദേശിയായ കൗമാരക്കാരന്‍ കുടുംബത്തോടൊപ്പം 20 വര്‍ഷങ്ങളായി ദില്ലിയില്‍ താമസിച്ചുവരികയായിരുന്നു. മുറിയ്ക്കുള്ളില്‍ 26-കാരിയായ യുവതിയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

യുവതിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള ആഴമേറിയ മുറിവ് ഉണ്ടായിരുന്നു. ഇവരുടെ നാല് വയസ്സുകാരനായ മകനെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനിടെ ഉണ്ടായ മല്‍പ്പിടുത്തത്തില്‍ പ്രതിയുടെ ശരീരത്തില്‍ മുറിവുകളേറ്റിരുന്നു.