പ്ലസ് ടു വിദ്യാർത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു

കാൻപുർ: വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സ്വന്തം മകളെ വെടിവച്ച് കൊന്നു. ദുരഭിമാന കൊലയാണിതെന്ന് പ്രതി പൊലീസിൽ സമ്മതിച്ചു. നാട്ടുകാരനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത്.

Add Asianetnews as a Preferred SourcegooglePreferred

കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവന്റെ പരാതിയിൽ പൊലീസ് അച്ഛനെതിരെ കേസെടുത്തു. സൈനിക് കോളനി താമസക്കാരനായ ഉദയ്‌വീർ യാദവാണ് മകളെ കൊലപ്പെടുത്തിയത്. മകൾ സോണിയുടെ തലയിലേക്ക് രണ്ട് ബുള്ളറ്റുകളാണ് ഇയാൾ ഉതിർത്തത്. പ്രതി സ്വന്തം തോക്കിൽ നിന്ന് മൂന്ന് വട്ടം വെടിയുതിർത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

പ്ലസ് ടു വിദ്യാർത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നാണ് മകളുടെ നേരെ വെടിയുതിർത്തതെന്ന് പ്രതി സമ്മതിച്ചു.