Asianet News MalayalamAsianet News Malayalam

'സ്ത്രീകളെ വശീകരിക്കണം'; ഫേസ്ബുക്കില്‍ ഐപിഎസ് ഓഫീസര്‍ 'ചമഞ്ഞ്' റിക്ഷാക്കാരന്‍

ഐപിഎസ് ഓഫീസറുടെ പേരില്‍ സൃഷ്ടിച്ച ഈ വ്യാജ പ്രൊഫൈലില്‍ 5,000 സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇതില്‍ 3,000 ത്തോളം ആളുകള്‍ സ്ത്രീകളാണെന്നുമാണ് വിവരം. 

rickshaw puller create facebook id of ips officer to lure women
Author
Lucknow, First Published Sep 4, 2019, 2:27 PM IST

ലഖ്നൗ: സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി ഐപിഎസ് ഓഫീസറാണെന്ന രീതിയില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച റിക്ഷാക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരേലി സ്വദേശിയായ മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രമാണ് 52- കാരനായ ജാവേദ് ഉള്ള എന്നയാള്‍ വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്. 

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച ജാവേദ് ഉള്ളയുമായി ആറുമാസത്തെ പരിചയമുണ്ടെന്നും ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

ഐപിഎസ് ഓഫീസറുടെ പേരില്‍ സൃഷ്ടിച്ച ഈ വ്യാജ പ്രൊഫൈലില്‍ 5,000 സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇതില്‍ 3,000 ത്തോളം ആളുകള്‍ സ്ത്രീകളാണെന്നുമാണ് വിവരം. ഐപിഎസ് ഓഫീസറുടെയും സ്ത്രീയുടെയും പരാതിയില്‍ ഇസ്സാത്നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനാണ് വ്യജ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് ജാവേദ് ഉള്ള പൊലീസിനോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios