കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. ഇടുക്കി ബൈസൻവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പുംപടിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ഇയാൾ എത്തിയിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയുടെ മര്‍ദ്ദനം

എന്നാൽ തിരിച്ചറിയൽ കാര്‍ഡ് ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടിയിലായത്. ആലുവ ചൂണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ബോബി ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വിവിധ ജില്ലകളിലായി 20 കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പൊറോട്ടക്ക് കൊതിമൂത്ത് കാര്‍ തട്ടിയെടുത്തു; കുട്ടികളടക്കം അഞ്ച് പേര്‍ പിടിയില്‍