മുംബൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തൻപാറ കൊലപാതക കേസിലെ പ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയിലെ പനവേലിലെ ഹോട്ടലിലാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരേയും പനവേലിൽ നിന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേരളത്തിൽ നിന്നെത്തുന്ന ബന്ധുക്കൾക്ക് വിട്ടുനൽകും.

കേസ് അന്വേഷിക്കുന്ന ശാന്തൻപാറ പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭർത്താവ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പിൽ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.