കാസര്‍കോട്: കാസര്‍കോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലൻ-ശാലിനി ദമ്പതികളുടെ മകൾ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയായ ആദിത്യ വീട്ടിലെത്തിയ ഉടനെ കുളിക്കാൻ തൊട്ടടുത്ത കുളിമുറിയിൽ കയറിയതായിരുന്നു. നേരം വൈകിയിട്ടും പുറത്ത് വരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. 

കഴുത്തിൽ തുണി കുരുങ്ങിയ നിലല്‍ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ബേഡകം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.