ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. 

വൈത്തിരി: പത്താംക്സാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാന അധ്യാപകൻ  അറസ്റ്റിലായി. വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട്  കൊളഗപ്പാറ സ്വദേശിയായ അധ്യാപകനാണ് ലൈംഗിക അതിക്രമം നടത്തിയത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ  കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona