സിനിമയെ വെല്ലുന്ന സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു.

പത്തനാപുരം: സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റില്‍. യുവാവിനെയും മറ്റു മൂന്നുപേരെയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ലോക്കേഷനുകള്‍ കണ്ടുപിടിച്ച് രാത്രി ഒന്‍പതോടെ അടൂര്‍ ഹൈക്കൂള്‍ ജംഗ്ഷനില്‍ നിന്ന അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍റിലാണ്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ മോചിപ്പിച്ചു.

സിനിമയെ വെല്ലുന്ന സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു. ഇതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ ഫോണ് വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു.

ഇതോടെ കാമുകന്‍ തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. തന്‍റെ കാമുകി സിനിമയില്‍ നായികയായല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയവും കാമുകനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു. 

ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ആറോടെ യുവാവും കൂട്ടുകാരും തിരക്കഥകൃത്തിന്‍റെ വീട്ടിലെത്തിയെങ്കില്‍ അയാള്‍ അവിടെ ഇല്ലായിരുന്നു. പിന്നീട് ഇയാളെ വഴിയില്‍ നിന്നും പിടികൂടി ബലമായി കാറില്‍ കയറ്റി അടൂര്‍ഭാഗത്തെക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് നടത്തിയത്.