ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ താമസിച്ചിരുന്ന കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്.  

കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂർ സ്വദേശി അനിൽകുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 

2019 ഫെബ്രുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ താമസിച്ചിരുന്ന കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. അമ്മയോടെ കുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്.

Also Read: 14 വയസ്സുള്ള വിദ്യാർഥിയെ ലൈം​ഗികമായി പീഡിപ്പിച്ചു, നഴ്സ് അറസ്റ്റിൽ

YouTube video player