ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ‌

ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ പതിനാലും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് ചൂഷണത്തിന് ഇരയായത്. പെണ്‍കുട്ടികളും അവരുടെ അമ്മയും പൊലീസിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആശ്രമത്തില്‍ സേവ ചെയ്യാന്‍ പോയതായിരുന്നു ഇവരെന്ന് അമ്മ പറയുന്നു. 

‌പെണ്‍കുട്ടികള്‍ മൂന്നു ദിവസം മുമ്പ് ആശ്രമത്തില്‍ പോയിരുന്നതായും ബാബാ ലക്ഷാനന്ദ് തുടര്‍ച്ചയായി ഇവരെ ലൈംഗികമായി അക്രമിച്ചതായി പെണ്‍കുട്ടികള്‍ പറഞ്ഞതായും അന്വേ‌ഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ പ്രകാരമാണ് ലക്ഷാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.