Asianet News MalayalamAsianet News Malayalam

നിർബന്ധിത മതപരിവർത്തന നിരോധന നിയമം: ഉത്തർപ്രദേശിൽ 7 പേർ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു. 

Seven held under anti conversion law in UP
Author
Lucknow, First Published Dec 6, 2020, 10:36 PM IST

ലഖ്നൌ: നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം ഉത്തർപ്രദേശിൽ 7 പേർ അറസ്റ്റിൽ. ഹിന്ദു പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് 7 പേർ അറസ്റ്റിലായത്. സീതാപുറിലാണ് സംഭവം. ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പോലീസിൽ പരാതി നൽകിയത്. 

സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും എട്ടംഗ സംഘം കവർന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios