ചെന്നൈ: സ്വാമി നിത്യാനന്ദയും അദ്ദേഹത്തിന്‍റെ ആശ്രമവും തുട‍ച്ചയായ വിവാദങ്ങളുടെ നിഴലിലാണ്. ഇപ്പോൾ നിത്യാനന്ദക്കെതിരെയും സ്വാമിയുടെ അരുമ ശിഷ്യയും നടിയുമായ രഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി  മുൻശിഷ്യ സാറാ സ്റ്റഫാനി രംഗത്തുവന്നിരിക്കുകയാണ്.

സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ നടക്കുന്ന അസാന്മാ‍ഗിക പ്രവർത്തനങ്ങളേയും ലൈംഗീകപീഡനങ്ങളും വെളിപ്പെടിത്തിക്കെണ്ട് തന്‍റെ യൂട്യൂബ് വീഡിയോയിലൂടെയാണ് സ്റ്റഫാനി രംഗത്തു വന്നിരിക്കുന്നത്. ആശ്രമത്തിൽ രഹസ്യപരിശീലനത്തിന്‍റെ പേരിൽ കൊച്ച് കുട്ടികളെപ്പോലും ലൈംഗീക അതിക്രമത്തിനു വിധേയമാക്കുന്നുവെന്ന് സാറ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം കൂട്ടുനിൽക്കുന്നത് നടിയും സ്വാമിയുടെ സന്തതസഹചാരിയുമായ രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.

രഹസ്യ പരിശീലനത്തിന്‍‍റ പേരിൽ ആശ്രമത്തിൽ വച്ച് നിത്യാനന്ദ 12ഉം 13 ഉം വയസ്സുള്ള പെൺക്കുട്ടിയേയും ആൺക്കുട്ടിയേയും ക്രൂരമായ പീഡനത്തിനു വിധേയമാക്കി എന്നു സാറാ സ്റ്റഫാനി വീഡിയോയില്‍ ആരോപിക്കുന്നു. ഇത് കുട്ടികൾ തന്നോടു പറഞ്ഞിരുന്നു എന്നും സാറ വെളിപ്പെടുത്തി. നിത്യാനന്ദ കുട്ടികളെ എന്നും ക്രൂരമായി മർദ്ദിക്കുകയും ആശ്രമത്തിലെ ജോലികൾ വരെ ചെയ്യിപ്പിക്കാറുണ്ടെന്നും ആരോപിക്കുന്നുണ്ട്. കുട്ടികളെ പട്ടിണിക്കിട്ടും നിർജ്ജലീകരണത്തിനു വിധേയമാക്കിയുമാണ് കുട്ടികളെ അനുസരിപ്പിച്ചിരുന്നതെന്നും വീഡിയോയിലൂടെ സാറാ സ്റ്റഫാനി പറയുന്നു.

ഈ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ താന്‍ കാനഡ വിടുകയായിരുന്നെന്നും സാറ പറയുന്നു. രഞ്ജിതയോട് താന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നെന്നും എന്നാല്‍ നിത്യാനന്ദക്കെതിരെ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു.

കാനഡ സ്വദേശിയായ സാറ സ്റ്റഫനി പ്രിയാനന്ദ എന്ന പേരിൽ നിത്യാനന്ദയുടെ ശിഷ്യയായി വര്‍ഷങ്ങളോളം ആശ്രമത്തിൽ കഴിഞ്ഞിരുന്നു. മുമ്പ് നിത്യാനന്ദയും നടിയുമായുള്ള വിവാദ വീഡിയോ പുറത്തുവന്ന സമയത്തു പോലും നിത്യാനന്ദയേയും പിന്തുണച്ച് രംഗത്തു വന്നിരുന്നു സാറ സ്റ്റഫാനി.