Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ഉത്സവ പറമ്പിൽ 10 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; 26കാരൻ പിടിയിൽ

പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി

sexual assault against 10 year old boy during festival in temple in kollam 26 year old arrested SSM
Author
First Published Feb 15, 2024, 8:57 AM IST

കൊല്ലം: പരവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാർത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചന്നാണ് കേസ്.  

പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത് പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios