യുവതി ബഹളം വച്ചതോടെ ക്യാംപസിലെ സുരക്ഷാ ജീവനക്കാർ എത്തി ഇയാളെ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു.

ദില്ലി: മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാംപസിലൂടെ തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വീഴ്ത്തിയതിന് ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ക്യാംപസിലെ സുരക്ഷാ ജീവനക്കാർ എത്തി ഇയാളെ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. മുംബൈ സ്വദേശിയും ക്യാംപസിലെ ഭക്ഷണശാലയിൽ ജീവനക്കാരനുമായ റോഷൻ കുമാർ ആണ് പ്രതി. ഇയാളെ റിമാൻഡ് ചെയ്തു. യുവതിക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമ സഹായവും നൽകുന്നുണ്ടെന്ന് ഐഐടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മദ്രാസ് IIT യിൽ വിദ്യാർത്ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം